നേരം രണ്ടര ആയിട്ടേ ഉള്ളൂ......ഇന്ന് വെള്ളിയാഴ്ച ....ഒരു പതിനൊന്നു മണി കഴിഞ്ഞപ്പോൾ തുടങ്ങിയതാണ് . ഇപ്പോളത് രണ്ടാം കാലം കൊട്ടി കേറാൻ തുടങ്ങി..നെഞ്ചിലെ താളം...ഉയര്ന്നുയര്ന്നു വന്നു കൊണ്ടിരിക്കുന്നു.
വെള്ളിയാഴ്ച അങ്ങിനെയാ...രാവിലെ തൊട്ടേ ക്ളാസ്സിൽ ശ്രദ്ധിക്കാൻ പറ്റില്ലാ.ഒരു പിരിമുറുക്കം .....
മൂന്നുമണി അടുത്തു ദൂരെ പോകേണ്ട പെണ്‍കുട്ടികൾക്ക് അപ്പോൾ പോകാം..ചിലരൊക്കെ 2 ബസ്സുകൾ കയറി വീട്ടില് എത്തുമ്പോൾ 6 മണി കഴിയുമത്രേ...
ചിലരെല്ലാം ബസ്സിന്റെ പേരും ഒപ്പം ഡ്രൈവറുടെ പേരും കൂടെ കിളി ഇന്നലെ അടിച്ച കമന്റും കൈമാറിക്കൊണ്ടിരിക്കുന്നു...കൂടെ ചിലരെ ബസ്സിൽ നേരത്തെ കയറി ഇരിക്കാൻ സമ്മതിച്ചതും...
ജയ എന്നും അങ്ങിനെയാ...കണ്ട കാക്കക്കും പൂച്ചക്കും ഒക്കെ പരിചയമാ...കൂടെ നടക്കുന്ന രാജിക്ക് എന്നും അത് പറയാനേ നേരമുള്ളൂ ....കോളേജിൽ നിന്നും ഒട്ടിച്ചു വച്ച ചിരിയുമായി നീങ്ങുന്ന അവളെ ബസ് സ്റ്റാന്റ് വരെ ഉള്ളവര്ക്കെല്ലാം അറിയാം.
എന്തായാലും ഞങ്ങള്ക്ക് മൂന്നര ആയാലെ പോകാൻ പറ്റൂ ...അശോകനും ബിനുവും ഇരിപ്പുറക്കുന്നില്ലാ ...ജീവൻ മുഴുവൻ സ്നേഹലത ടീച്ചറുടെ ക്ളാസ്സിലാ.......അയ്യേ..അതല്ലാ....പാതി ഹൃദയം അപ്പുറത്തെ ക്ളാസ്സിൽ മുറിച്ചു കൊടുതിരിക്കുകയല്ലേ? ..
തുടരും ....

No comments:
Post a Comment